കരുമാല്ലൂർ : ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗികൾ കുടുന്നു. ഇന്നലെ സർക്കാർ ആശുപത്രി ജീവനക്കാരൻ ഉൾപ്പടെ നാലുപേർക്കാണ് രോഗം സ്ഥീരികരിച്ചളത്. എറണാകുളം ജനറൽ ആശുപത്രിയിലെ ജീവനക്കാരാണ്. കഴിഞ്ഞദിവസം ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് സ്ഥീരികരിച്ചത്. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജോലി സ്ഥലത്തും നാട്ടിലും ഇയാൾക്ക് നിരവധിപേരുമായി സമ്പർക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചിറയംപ്രദേശം കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു.
ഇരുപതാം വാർഡിലെ കരിങ്ങാംതുരുത്തിലാണ് രണ്ട് പുരുഷൻമാർക്കും ഒരു സ്ത്രീക്കും രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ച്ച മുമ്പ് ഇവർ മരണവീട് സന്ദർശിച്ചിരുന്നു. ഇവിടെയെത്തിയ കരുമാല്ലൂർ സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം മരണവീട്ടിലെത്തിയവരോട് നിരീക്ഷണത്തിലിരിക്കാൻ ആവശ്യപ്പെട്ടു. പ്രഥമ സമ്പർക്കത്തിൽ ഏർപ്പെട്ട 45 പേരുടെ സ്രവം പരിശോധിച്ചപ്പോഴാണ് മൂന്നുപേർക്ക് പോസിറ്റീവായത്. കഴിഞ്ഞ ദിവസം കൊടുവഴങ്ങ പതിനൊന്നാം വാർഡിലെ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു. ഇവിടേയും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആലങ്ങാട് പഞ്ചായത്തിൽ അഞ്ച് വാർഡുകൾ കണ്ടെയ്മെന്റ് സോണാണ്.