ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. രോഗികളുടെ സ്ഥിരീകരണമെത്തി ഒരു ദിവസമെങ്കിലും കഴിഞ്ഞായിരിക്കും വാർഡ് മെമ്പർമാരെ അറിയിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിൽ യാതൊരു നിയന്ത്രണങ്ങളുമില്ല.

ജില്ലയിൽ ഏറ്റവും തീവ്രജാഗ്രത പുലർത്തേണ്ടുന്ന പഞ്ചായത്താണ് കീഴ്മാട്. ജെ.പി.എച്ച്.ഐക്ക് അസുഖം സ്ഥിരീകരിച്ചതിനെത്തുടർന്ന് എച്ച്.ഐ അടക്കമുള്ള ആറ് പേർ ക്വാറന്റൈനിലാണ്.

രോഗവ്യാപന സ്ഥിരീകരണത്തിന് ശേഷം വാർഡ് തലത്തിലുള്ള പ്രവർത്തനങ്ങൾക്കായി ആശാ വർക്കർമാർക്കും മെമ്പർമാർക്കും മാസ്‌ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് എം.ഐ. ഇസ്മായിൽ ആരോപിച്ചു.