തൃക്കാക്കര : കാക്കനാട് രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസിൽ ബി.ടെക് കോഴ്‌സ് ആരംഭിച്ചു. ആദ്യ ബാച്ചിലേയ്ക്കുള്ള പ്രവേശനം നടപടികൾക്ക് തുടക്കമായി. 2020ൽ കേന്ദ്ര മാനവ വിഭവശേഷിമന്ത്രാലയം പുറത്തിറക്കിയ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ സ്ഥാനം പിടിച്ച കേരളത്തിലെ ഏക സ്വകാര്യ എൻജിനിയറിംഗ് കോളേജാണ് രാജഗിരി.നാക്കിന്റെ (എൻ.എ.എ.സി) എ ഗ്രേഡ് അക്രഡിറ്റേഷനുള്ള രാജഗിരി എൻജിനിയറിംഗ് കോളേജിൽ ബി.ടെക്, എം.ടെക്, പി.എച്ച്.ഡി കോഴ്‌സുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷനുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.rajagiritech.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : +91 9747008895.