klcy
കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്റർ

കോലഞ്ചേരി: ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധപ്രവർത്തകരും കൈ കോർത്തു. ഒറ്റ ദിവസത്തിൽ കോലഞ്ചേരിയിൽ തയ്യറായി കൊവിഡ് ആശുപത്രി ! സെന്റ് പീ​റ്റേഴ്‌സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് 40 കിടക്കകളോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കിയത്. സി.പി. എം ലോക്കൽ സെക്രട്ടറി എൻ.വി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വനിതകളുൾപ്പെടെ ഡിവൈ.എഫ്. ഐ പ്രവർത്തകർ ശുചീകരണത്തിൽ സജീവമായി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, അംഗങ്ങളായ പോൾ വെട്ടിക്കാടൻ, ഡോളി സാജു, സാലി ബേബി, നീമ ജിജോ, എൻ.എം കുര്യാക്കോസ്, ജോൺ ജോസഫ്, എ.സുഭാഷ്, സെക്രട്ടറി ദീപു ദിവാകരൻ, മെഡിക്കൽ ഓഫീസർ ഡോ.അരുൺ ജേക്കബ്, സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് മുരളീധരൻ,ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ സജീവ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കെ. എസ് മാത്യു കീപ്പടാസ്,എം.വി ബാബു തുടങ്ങിയവർ നേതൃത്വം നല്കി.വ്യാപാരി വ്യവസായ സമിതി യൂണി​റ്റ് സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണമെത്തിച്ചു.