covid

കൊച്ചി: കൊവിഡ് ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നെന്ന സൂചനയുമായി ആരോഗ്യവിഭാഗം. ഇന്നലെ 72 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 836 ആയി. കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം പരിഗണിച്ച് ആലുവ, കീഴ്മാട് ക്ലസ്റ്ററുകളിൽ നിന്ന് സമീപപഞ്ചായത്തുകളായ ചൂർണിക്കര, ആലങ്ങാട്, കരുമാലൂർ, എടത്തല, കടുങ്ങലൂർ, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് സൂചന. 8 പേർ രോഗമുക്തരായി. ഒരു ഡോക്ടറുൾപ്പെടെ നാല് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പുറത്ത് നിന്നെത്തിയവരിൽ 9 പേർക്കാണ് രോഗം.

രോഗികൾ

വിദേശം / അന്യസംസ്ഥാനം / വയസ്

ജൂലായ് 11ന് വിമാനമാർഗം ഗുജറാത്തിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി (33)
ജൂലായ് 11ന് മസ്‌കറ്റ് കൊച്ചി വിമാനത്തിലെത്തിയ പുത്തൻകുരിശ് സ്വദേശി (54)
ജൂലായ് 7ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ എളങ്കുന്നപ്പുഴ സ്വദേശി (27)
ജൂലായ് 5ന് ട്രയിൻ മാർഗം എത്തിയ മഹാരാഷ്ട്ര സ്വദേശി (39)
ജൂലായ് 11ന് സൗദിയിൽ നിന്നെത്തിയ കോതമംഗലം സ്വദേശി (40)
റോഡ് മാർഗം തമിഴ്‌നാട്ടിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി (30)
ജൂലായ് 14ന് മാലിദ്വീപിൽ നിന്നെത്തിയ മാലിദ്വീപ് സ്വദേശി (54)
ജൂലായ് 17ന് ബംഗളൂരുവിൽ നിന്നെത്തിയ തമിഴ്‌നാട് സ്വദേശി (48)
ജൂലായ് 5ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ എറണാകുളം സ്വദേശി (50)

സമ്പർക്കം വഴി
ചെല്ലാനം ക്ലസ്റ്റർ 19
ആലുവ ക്ലസ്റ്റർ 10

ആരോഗ്യപ്രവർത്തകർ

നേരത്തെ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പർക്കപ്പട്ടികയിലുള്ള എറണാകുളം സ്വകാര്യ ആശുപത്രിയിലെ 36 വയസുള്ള ഡോക്ടർ

കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക (24)

എറണാകുളം മെഡിക്കൽ കോളേജിലെ എറണാകുളം സ്വദേശിയായ ആരോഗ്യ പ്രവർത്തക (36)

എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ആലങ്ങാട് സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ (52 )

മറ്റുള്ളവർ


കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയുടെ 57 വയസുള്ള കുടുംബാംഗം

നേരത്തെ രോഗം സ്ഥിരീകരിച്ച വാരപ്പെട്ടിയിലെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്കത്തിലുള്ള 46, 15, 11 വയസുള്ള കുടുംബാംഗങ്ങൾ

44,24,33,21,31 വയസുള്ള അഞ്ച് നാവികർ

നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാസർകോ് സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള 32,27,5,9,4 വയസുള്ള തമ്മനം സ്വദേശികൾ, 30 വയസുള്ള ഇടപ്പള്ളി സ്വദേശി,
ഉറവിടമറിയാതെ 34 വയസുള്ള വടക്കേക്കര സ്വദേശി, 39 വയസുള്ള ഒക്കൽ സ്വദേശിനി, 71 വയസുള്ള കളമശേരി സ്വദേശിനി, 18 വയസുള്ള കാലടി സ്വദേശി

ആലുവ ക്ലസ്റ്ററിൽപെട്ട 35, 46, 14, 35 വയസുള്ള കാഞ്ഞൂർ സ്വദേശികളായ കുടുംബങ്ങൾക്കും രോഗം സ്ഥിരീകരിച്ചു.
എറണാകുളം സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥനും (52) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിരുന്നു.
ജൂലായ് 16ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകര സ്വദേശിയുടെ കുടുംബത്തിൽപ്പെട്ട 59, 52, 23 വയസുള്ള ചിറ്റാറ്റുകാര സ്വദേശികൾ. ചിറ്റാട്ടുകര സ്വദേശിയുമായി സമ്പർക്കത്തിൽ വന്ന 19 വയസുള്ള കരുമാലൂർ സ്വദേശി.
കീഴ്മാടുള്ള കോൺവെന്റിലെ സിസ്റ്ററായ കീഴ്മാട് സ്വദേശിനി (71). ഇവർ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്നിരുന്നു
ജൂലായ് 11 ന് മരണമടഞ്ഞ കുഴിപ്പിള്ളി കോൺവെന്റിലെ സിസ്റ്ററിന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്

തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 3 പേരും ഇടുക്കി ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച 2 പേരും പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.

രോഗമുക്തി

ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിനി (27)

ജൂൺ 22ന് രോഗം സ്ഥിരീകരിച്ചയാൾ (23)

ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശിനി (14)

ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച എറണാകുളം സ്വദേശി (50)

ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആന്ധ്രപ്രദേശ് സ്വദേശി (36)

ജൂലായ് 8 ന് രോഗം സ്ഥിരീകരിച്ച മരട് സ്വദേശിനി (38)

ജൂലായ് 11 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശി (45)

ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി (51)

ഐസൊലേഷൻ
ആകെ: 13185
വീടുകളിൽ:11213
കൊവിഡ് കെയർ സെന്റർ:281
ഹോട്ടലുകൾ:1691

റിസൽട്ട്
ഇന്നലെ അയച്ചത്:394
ലഭിച്ചത് :656
പോസറ്റീവ് :72
ഇനി ലഭിക്കാനുള്ളത് :1579