കൂത്താട്ടുകുളം: മഹാത്മാ ഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി ബിജു തോമസിനെ പാലക്കുഴ ഗവ.മോഡൽ സ്ക്കൂളിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മ ആദരിച്ചു. പാലക്കുഴ ഹൈസ്ക്കൂളിലെ മുൻ പ്രധാന അദ്ധ്യാപകനും ഫുട്ബോൾ താരവുമായ കെ.ഐ. എബ്രഹാം വിദ്യാർത്ഥി കൂട്ടായ്മയുടെ പുരസ്കാരം നൽകി. കോട്ടയം ബസേലിയോസ് കോളേജ് പ്രിൻസിപ്പാൾ കൂടിയായ ബിജു തോമസ് പാലക്കുഴ ഹൈസ്കൂളിലെ 1985 ബാച്ച് വിദ്യാർത്ഥിയും ഫുട്ബോൾ ടീമംഗവുമായിരുന്നു.രാജു കുരുവിള, ഡോ.പി. എൻ. ഹരിശർമ്മ, ഐസക് പുതുവേലി, ജോർജ് ചാന്ത്യം, ഡി.രാജേഷ്, എൻ.സി. വിജയകുമാർ എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പിന്റെ കോവിഡ് 19 നിബന്ധനകൾ പാലിച്ചാണ് ചടങ്ങ് നടന്നത്.