ആലുവ: മൂത്രാശയ സംബന്ധമായ അസുഖത്തിന് ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധ കൊവിഡ് ബാധിച്ച് മരിച്ചു. തൊടുപുഴ അച്ചൻകവല ചെമ്മനംകുന്നേൽ കുഞ്ഞൻപിള്ളയുടെ ലക്ഷ്മി (79) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ലക്ഷ്മിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂത്രാശയ സംബന്ധമായ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ചികിത്സയ്ക്കായി ജൂലായ് അഞ്ചാംതീയതിയാണ് ആലുവയിലെ മൈത്രി ലൈനിലുള്ള മകളുടെ വീട്ടിലെത്തിയത്. പൂർണമായി വീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് എവിടെനിന്ന് രോഗം ലഭിച്ചുവെന്നറിയില്ല.
മൃതദേഹം കളമശേരി ശ്മശാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കരിച്ചു. മക്കൾ: വിലാസിനി, സജീവ്, ശാന്ത. മരുമക്കൾ: പരേതനായ കെ. രഘുനാഥൻ, ബിന്ദു, സി.ജി. ശശി.