നെടുമ്പാശേരി: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സർവീസ് നടത്തിയ രണ്ട് ടാക്‌സികാറുകൾ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പിറവം കക്കാട് സ്വദേശി എൽബി, അന്തിനാട് സ്വദേശി ഡോൺ മാത്യു എന്നിവരുടെ ഉടമസ്ഥതയിലുള്ള കാറുകളാണ് കസ്റ്റഡിയിലെടുത്തത്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുന്ന യാത്രക്കാരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ക്വാറന്റെെനിൽ എത്തിച്ചുകൊണ്ടിരിക്കെയാണ് നിബന്ധനകളും മാനദണ്ഡങ്ങളും ഇവർ ലംഘിച്ചത്. ഡ്രൈവർമാരുടെ പേരിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് പൊലീസ് അറിയിച്ചു.