മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഉപകരണങ്ങളും മറ്റ് സാധനസാമഗ്രികളും നൽകി. മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിലെ സംഭരണ കേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറി എ. എ. അൻഷാദ് നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരന് കട്ടിലുകളും ഉപകരണങ്ങളും കൈമാറി .കട്ടിലുകൾ, ബെഡുകൾ, ബെഡ്ഷീറ്റുകൾ, സാനിറ്റൈസർ, വാഷിംഗ് ലോഷൻ, ബക്കറ്റ് എന്നിവയാണ് നൽകിയത്.നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി ദിലീപ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് എം. മാത്യു, ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ പി. മൂസ,ട്രഷറർ റിയാസ് ഖാൻ , ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ കെ അനീഷ്, എൽദോസ് ജോയ് എന്നിവർ പങ്കെടുത്തു.