ali-74

പറവൂർ: കൂലോത്ത് മമ്മുഹാജിയുടെ മകനും പ്രമുഖവ്യവസായിയുമായ കെ.എം. അലി (74) നിര്യാതനായി. കബറടക്കം ഇന്ന് 10.30 ന് പട്ടാളം ജുമാ മസ്ജിദ് കബർസ്ഥാനിൽ. പറവൂർ പട്ടാളം മഹല്ല് പ്രസിഡന്റ്, ഷറഫുൾ ഇസ്ളാം ട്രസ്റ്റ് ചെയർമാൻ, മദീന ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ, മന്നം ഇസ്ളാമിക് ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഹഫ്‌സാബി​ കരുവന്നൂർ കടുങ്ങാട്ട് പറമ്പിൽ കുടുംബാംഗം. മക്കൾ: സൽമാബി, അബ്ദുൾ റഫീഖ് (കാർപെന്റോ ടിംബർ ഇൻഡസ്ട്രീസ്), നഹ്‌ല. മരുമക്കൾ: മുഹമ്മദ് ഷാഫി, മുംതാസ്, ഡോ ഷാജു.