kklm
കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം ടെലിവിഷൻ വിതരണം ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം :റോട്ടറി ക്ലബ് ഓൺലൈൻ വിദ്യഭ്യാസ ആവശ്യത്തിനായി വെങ്കുളം കോളനിയിലെ വിദ്യാർത്ഥികൾക്ക് ടിവി വിതരണം ചെയ്തു.ക്ലബ് പ്രസിഡന്റ് ടി.സി.ബേബിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം വിതരണോദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ആറു ടിവികളാണ് വിതരണം ചെയ്തത്. റോട്ടറി ഭാരവാഹികളായ
ജോസ് എം പി, ജോസഫ് പാനോക്കാരൻ,സണ്ണി എം ജെ ,ചാക്കപ്പൻ ടി.എ,ജോൺസൺ തച്ചടിക്കര എന്നിവർ സംസാരിച്ചു.