കോലഞ്ചേരി: സാമൂഹ്യ മാദ്ധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങൾ പുലിവാലായി. അക്ഷയ കേന്ദ്രങ്ങളി കൊവിഡ് മാനദണ്ഡം ഉറപ്പാക്കാൻ ജീവനക്കാർ പെടാപ്പാട് പെടുന്നു. വ്യാജ അറിയിപ്പ് വിശ്വസിച്ച് നിരവധിപ്പേർ ഒരേസമയം അപേക്ഷ നൽകാൻ അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നതാണ് കാരണം. പ്ലസ് വൺ അപേക്ഷ സമർപ്പിക്കൽ,വാർദ്ധക്ക്യ പെൻഷൻ മസ്​റ്ററിംഗ് ,വരുമാനം, ജാതി സർട്ടിഫിക്കറ്റ്, നികുതികൾ, സ്കോളർഷിപ്പുകൾ എന്നിങ്ങനെ നീളുന്നു ആവശ്യങ്ങൾ. വ്യാജ അറിയിപ്പ് വിശ്വസിച്ച് എത്തുന്നവരെ പറഞ്ഞു മനസിലാക്കേണ്ട ചുമതലകൂടി ഇപ്പോൾ ജീവനക്കാരുടെ ഉത്തരവാദിത്വമായി മാറി.

പ്ലസ് വൺ പ്രവേശന അപേക്ഷയും നിബന്ധനകളുടെ ലഘുലേഖയും ചില അക്ഷയകേന്ദ്രങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചര‌ിക്കുന്നുണ്ട്. നാളെയാണ് പ്ലസ് വൺ പ്രവേശന സൈ​റ്റ് സജ്ജമാകു. ഇതിന് ശേഷമേ അപേക്ഷ ഓൺലൈനായി നൽകാൻ സാധിക്കുകയുള്ളൂ. അപേക്ഷാ ഫീസ് എത്രയെന്നതുപോലും നിലവിൽ നിശ്ചയിച്ചിട്ടില്ല. ഇപ്പോൾ വാങ്ങുന്ന അപേക്ഷകളിൽ സ്കൂൾ കോഡ് മാറിയിട്ടുണ്ടെങ്കിൽ പിന്നീടത് തലവേദനയാകും. ചിലയിടത്ത് നൽകുന്ന നിയമാവലി കഴിഞ്ഞ വർഷത്തേതാണെന്നും ആക്ഷേപമുണ്ട്. അതേസമയം ഏതൊരു സേവനത്തിനും സി​റ്റിസൺ ലോഗിനുണ്ട്. ഇത് തനിയെ ചെയ്യാം. ആധാർ ഒഴികെ എല്ലാ സേവനവും ഇങ്ങനെ നേടാം. അക്ഷയയുടെ സർവീസ് സർവീസ് ചാർജ് ലാഭിക്കാം.

വ്യാജ അറിയിപ്പ് വിശ്വസിച്ച് നിരവധിപ്പോരാണ് ആക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നത്. കൊവിഡ് മാനദണ്ഡം പാലിക്കാൻ പോലും പലരും തയ്യാറാകില്ല. ജോലിക്കൊപ്പം കൂട്ടം കൂടൽ ഒഴിവാക്കേണ്ട ചിമതല കൂടി ഇപ്പോൾ ചെയ്യണം.

സുനിൽ

അക്ഷയ കേന്ദ്രം ഉടമ

പട്ടിമറ്റം