bjp-strike
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ഇടപ്പള്ളിയിൽ സംഘടിപ്പിച്ച കരിദിനാചരണം ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന നിയമവിരുദ്ധ നടപടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഇടപ്പള്ളിയിൽ കരിദിനം ആചരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി ഏരിയാ പ്രസിഡന്റ് ശ്രീരാം അയ്യർ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് ജൂവൽ ചെറിയാൻ, ഏരിയ വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ, രമേശൻ മാടവന എന്നിവർ പങ്കെടത്തു.