rogi
ആശാ വർക്കർമാരെ മൂക്കന്നൂർ പ്രാഥമിക കേന്ദ്രത്തിൽ റോജി എം. ജോൺ എം.എൽ.എ ആദരിക്കുന്നു

അങ്കമാലി: 'ആശ നാടിന്റെ പ്രത്യാശ' എന്ന പേരിൽ നിയോജകമണ്ഡലത്തിലെ ആശാ വർക്കർമാരെ ആദരിക്കുന്ന പരിപാടി മൂക്കന്നൂർ കോക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 15 ആശാവർക്കർമാർക്ക് എം.എൽ.എ പൂച്ചെണ്ടുകളും ഫോൾഡിംഗ് കുടകളും നൽകി.
ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഗ്രേസി റാഫേൽ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ കെ.വി. ബിബീഷ്, ജിഷ ജോജി, ലീലാമ്മ പോൾ, അംഗങ്ങളായ ഏല്യാസ് കെ. തര്യൻ, മോളി വിൻസെന്റ്, സ്വപ്ന ജോയി, സൂസൻ ഏല്യാസ്, ബീന ജോൺസൺ, ഡോ. അനുരൂപ് ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ ലെസ്ലി വർഗീസ്, മേഴ്‌സി അവിരാച്ചൻ എന്നിവർ പ്രസംഗിച്ചു.