അങ്കമാലി:ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നത് മുൻപേ പഠനത്തിനാവശ്യമായ ടിവി, മൊബൈൽ എന്നിവ കുട്ടികൾക്ക് ലഭ്യമാണോ എന്ന് കണ്ടെത്താതെ ഉദ്യോഗസ്ഥരുടെ നിർദ്ദേശം മാത്രം പരിഗണിച്ചുള്ള നടപടി സ്വീകരിച്ചതാണ്ഓൺലൈൻ ക്ലാസുകൾ ജനപ്രിയമല്ലാതാവാൻ കാരണമെന്ന് മുൻ.മന്ത്രി കെ ബാബു പറഞ്ഞു.ഐ.എൻ.ടി.യു.സി ഡിസ്ട്രിക്ക് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിക്ക് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുടുംബത്തിന് മൂക്കന്നൂർ അട്ടാറയിൽ
ടിവി വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഡ്വ. പി.വി. ലാലു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കറ്റ് കെ.എസ്. ഷാജി, കെ.പി.സി.സി മെമ്പർ കെ.ബി മുരളി ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി ബേബി ജില്ലാ പഞ്ചായത്ത് മെമ്പർ
അഡ്വ.കെ വൈ ടോമി മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻവാർഡ് മെമ്പർ ജിഷ ജോജി മുൻ വാർഡ് മെമ്പർ എം എസ് ബാബു,ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡൻ്റ് കൊച്ചാപ്പ പുളിക്കൽ എ.ഐ.ഡബ്ലിയു.സി നിയോജക മണ്ഡലം പ്രസിഡന്റ് കെ കെ ജോഷി ,ജോസഫ് അട്ടാറ, പോൾ.പി. മാസ്റ്റർ ഏലിയാസ്.കെ.തര്യൻ എന്നിവർ സംസാരിച്ചു.