തൃപ്പൂണിത്തുറ: തെക്കുംഭാഗം ശ്രീനാരായണ ഗുരുദേവ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഒഫ് തൃപ്പൂണിത്തുറ സൗത്ത്, മംഗലശേരിൽ ക്ലിനിക് എന്നിവയുടെ സഹകരണത്തോടെ കൊവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. തൃപ്പൂണിത്തറ നഗരസഭ ചെയർപേഴ്സൺ ചന്ദികാദേവി ഉദ്ഘാടനം ചെയ്തു. ലയൺസ്‌ ക്ലബ്‌ പ്രസിഡന്റ്‌ കല്ലാത്ത്‌ സുകുമാരമേനോൻ അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ സത്യവ്രതൻ, ലയൺസ്‌ ക്ലബ്‌ സോണൽ ചെയർമാൻ ജെയിംസ് അറക്കൽ, ഡോ. മംഗലശേരി രാഘവൻ നായർ, കുടുംബയൂണിറ്റ് പ്രസിഡന്റും ലയൺസ് ചാർട്ടേഡ് സെക്രട്ടറിയുമായ സനൽ പൈങ്ങാടൻ എന്നിവർ സംസാരിച്ചു. 150 കുടുംബങ്ങൾക്കാണ് മരുന്നുവിതരണം ചെയ്തത്.