കൊച്ചി: കൊച്ചിയിലെ പശ്ചിമതീരത്തെയും ചെല്ലാനം നിവാസികളെയും സഹായിക്കാൻ കേരള റീജിയണൽ ലാറ്റിൻ കത്തോലിക് കൗൺസിൽ ( കെ.ആർ.എൽ.സി.സി) ഇന്ന് ഐക്യദാർഢ്യദിനമായി ആചരിക്കും. കെ.ആർ.എൽ.സി.സി. പ്രസിഡന്റ് കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെയും ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിലിന്റെയും നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിക്കുക. രാവിലെ 10 മുതൽ 12 വരെ ബിഷപ്പുമാർ ഫോർട്ടുകൊച്ചിയിൽ പ്രത്യേക പ്രാർത്ഥനാശുശ്രൂഷ നയിക്കും.