പറവൂർ : റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ മേൽനോട്ടത്തിൽ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് പദ്ധതിയിലൂടെ ഉപജീവന പ്രവർത്തനം നടപ്പിലാക്കുവാൻ പറവൂർ ബ്ലോക്കിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. പഞ്ചായത്തുകളിലെ കുടുംബശ്രീകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ഒരു ബ്ലോക്ക് പ്രദേശത്തും സുസ്ഥിരമായ വരുമാനദായക സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് സ്റ്റാർട്ടപ്പ് വില്ലജ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് പൈലറ്റ് അടിസ്ഥാനത്തിൽ പതിനാല് ബ്ലോക്കുകളിലാണ് പദ്ധതി നിലവിൽ നടപ്പിലാക്കിവരുന്നത്.