bloch-paravur-
ജില്ലാ കുടുംബശ്രീ മിഷന്റെ സബ്സിഡിയായി ലഭിച്ച അൻപതിനായിരം രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി സുഭിക്ഷ കാന്റീൻ പ്രവർത്തകർക്ക് കൈമാറുന്നു.

പറവൂർ : ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തുടങ്ങിയ ജനകീയ ഹോട്ടൽ നൂറുദിവസം പിന്നിട്ടു. കമ്മ്യൂണിറ്റി കിച്ചനുശേഷം ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന ഭോജനശാല പ്രവർത്തനം ആരംഭിച്ചത്. പാഴ്‌സലായാണ് ഉച്ചഭക്ഷണം നൽകുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെ സബ്സിഡിയായി ലഭിച്ച അൻപതിനായിരം രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി സുഭിക്ഷ കാന്റീൻ പ്രവർത്തകർക്ക് കൈമാറി.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി, ബ്ലോക്ക് മെമ്പർ ഹരി കണ്ടംമുറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജി. ശ്രീദേവി, ശ്രീകുമാർ, പി.പി, പ്രിയ പി പി, സി.വി. ശാന്ത, റിജാസ് ജമാൽ, സഫീറ അസീസ് , സുചിത്ര കിരൺ എന്നിവർ പങ്കെടുത്തു.