mla
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റേയും സഹകരണത്തോടെ തരിശ് നിലത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിത്ത് നടീൽ ഉദ്ഘാടനം എൽദോ ഏബ്രഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റേയും സഹകരണത്തോടെ തരിശ് നിലത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ബ്ലോക്കുതല നടീൽ ഉദ്ഘാടനം എൽദോ ഏബ്രഹാം എം.എൽ.എ നിർവഹിച്ചു. പൈങ്ങോട്ടൂർ ടൗണിന് സമീപം തരിശ് കിടക്കുന്ന മൂന്ന് ഏക്കർ സ്ഥലത്ത് കുറ്റിപ്പയർ, വളളിപ്പയർ, വെളളരി, തക്കാളി, കുമ്പളം, മത്തൻ, ചീനി എന്നീ ഇനങ്ങളിൽപ്പെട്ട പച്ചക്കറി വിത്തുകളാണ് കൃഷിചെയ്യുന്നത്. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഡായി തോമസ്, പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പളളിവികാരി ഫാ.ജോസ് മോനിപ്പിളളി, ഫാ.ജോൺ വടക്കൻ, ഫാ. മാത്യു തറപ്പിൽ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.കെ. സിന്ധു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ പറമ്പിൽ, വിൻസൻ ഇല്ലിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ഷാജി, പഞ്ചായത്തംഗങ്ങളായ കൊച്ചുത്രേസ്യ രാജൻ, സാബു മാത്തായി, കടവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജെ. ജോൺ, കർഷക കൂട്ടായ്മ പ്രസിഡന്റ് ജോയി ചെറുകാട്ട്, കൃഷി ഓഫീസർ മീര മോഹൻ, കൃഷി അസിസ്റ്റന്റ് കെ.എം. ബോബൻ, മേജോ ജോർജ്, ഫ്രാൻസീസ് നെല്ലിക്കുന്നേൽഎന്നിവർസംസാരിച്ചു .