peeling
peelin

തോപ്പുംപടി: കൊവിഡിൽ മത്സ്യക്കയറ്റുമതി താളം തെറ്റിയതോടെ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം പീലിംഗ് തൊഴിലാളികൾ ദുരിതത്തിൽ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മത്സ്യ സംസ്കരണ ശാലകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഹാർബറുകളുടെ പ്രവർത്തനം നിലച്ചത് നിലനില്പ് തന്നെ ഇല്ലാതാക്കിയെന്ന് മേഖലയിലുള്ളവർ പറയുന്നു. തൊഴിൽ രഹിതരായവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

സംസ്ഥാനത്തെ 80 ശതമാനം മത്സ്യക്കയറ്റുമതി ആലപ്പുഴയും പശ്ചമകൊച്ചിയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. മറ്റ് ജില്ലകളിലെ മത്സ്യസംസ്കരണ ശാലകളിൽ പലതും ഇതിനോടകം പൂട്ടി. ചില സ്ഥാപനങ്ങൾ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയിലേക്ക് തിരുഞ്ഞെങ്കിലും ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായി. പൊറോട്ടയും ചപ്പാത്തിയും സമൂസയുമെല്ലാമാണ് കയറ്റി അയച്ചിരുന്നത്.

അതേസമയം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കമ്പനികൾ പ്രവർത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സീ ഫുഡ് വർക്കേഴ്സ് സൊസൈറ്റി സംസ്ഥാന ഭാരവാഹി ഇ.ഒ.വർഗീസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.