കൊച്ചി: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബ്രഹ്മപുരം പദ്ധതി സർക്കാർ അട്ടിമറിച്ചത് യു.എസ് കമ്പനിക്ക് വേണ്ടിയാണെന്ന് വ്യക്തമായതായി ഡി.സി.സി പ്രസിഡന്റ് ടി .ജെ.വിനോദ് എം .എൽ. എ ആരോപിച്ചു.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സ്ഥാപിക്കുന്ന പ്ലാൻറ് സംബന്ധിച്ച് കൂടിയാലോചനയ്ക്കു പോലും തയ്യാറാവാതെ ഏകപക്ഷീയമായി നടപടികൾ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അനാവശ്യ കാലതാമസം സൃഷ്ടിച്ച് പദ്ധതി ഇല്ലായ്മ ചെയ്തതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.