കാലടി: ശ്രീമൂലനഗരം പഞ്ചായത്തിൽ കൊവിഡ്‌നായി താത്കാലിക ആശുപത്രി തയ്യാറാക്കണമെന്ന് സി. പി.ഐ.എം ആവശ്യപ്പെട്ടു.വിദേശത്തുനിന്ന് വന്നവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമായി ഒരുപാട്പേർ ക്വാറൻ്റൈയിനിൽ കഴിയുകയാണ്. കൂടാതെ സാമൂഹ്യ സമ്പർക്കത്തിലൂടെ നൂറോളം ആളുകളും ക്വാറൻ്റൈയിനിൽ ഇപ്പോഴുണ്ട്. നിരവധി പേർ റൂം ക്വാറൻ്റൈയിനിൽ കഴിയുന്ന ഗുരുതരമായ സ്ഥിതിയെ മുൻനിർത്തി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ശ്രീമൂലനഗരത്ത് ഉടൻ ആരംഭിക്കണം.
ഇപ്പോൾ ശ്രീമൂലനഗരം പഞ്ചായത്തിൽ 70 ൽ പരം ആളുകളാണ് റൂം ക്വാറൻ്റൈയിനിൽ കഴിയുന്നത്. അഞ്ചാളുകൾ കൊവിഡ് ബാധിച്ച് ചികിത്സയിലുമാണ്.
കൊവിഡ് ബാധിതരുടെ എണ്ണം കൂടുകയും സാമൂഹ്യ വ്യാപന ഭീഷണി ശക്തിയായി കടന്നുവരികയും ചെയ്ത സന്ദർഭത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാൻ വൈകുന്നത് ഗുരുതരമായ വീഴ്ചയാണ് കോൺഗ്രസ് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ത് സി.പി.എം ശ്രീമൂല നഗരം ലോക്കൽ സെക്രട്ടറി ടി.വി. രാജൻപറഞ്ഞു.