e-v-
കുന്നത്തുത്തനാട് എസ് എൻ ഡി പി യൂത്ത് മൂവ്മെന്റ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുറത്തിറക്കുന്ന ഇ.വി ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം യൂണിയൻ ഗുരുമണ്ഡപ സന്നിധിയിൽ യൂണിയൻ കൺവീനർ സജിത് നാരായണൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ സ്ഥാപക നേതാവ് ഇ.വി. കൃഷ്ണന്റെ അൻപതാമത് ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ച് യൂത്ത് മൂവ്മെന്റ് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുറത്തിറക്കുന്ന ഇ.വി. ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം യൂണിയൻ ഗുരുമണ്ഡപ സന്നിധിയിൽ യൂണിയൻ കൺവീനർ സജിത് നാരായണൻ നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് ചെയർമാൻ സജാത് രാജൻ അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ, ഏകോപന നേതൃസമിതിഅംഗം ദിലീപ് എ.കെ, ഇ.വിയുടെ സന്തത സഹചാരിയായിരുന്ന ചന്ദ്രൻ എസ്.എൻ സൂപ്പർവൈറ്റ്, ഒക്കൽ യൂത്ത് മൂവ്മെന്റ് സെക്രട്ടറി അജിത്ത് മോഹനൻ എന്നിവർ സംബന്ധിച്ചു.