kudivellam
വാട്ടർ അതോറിറ്റിയുടെ കുടിവെളളത്തിൽ നിന്ന് ലഭിച്ച നൂൽപാമ്പ്

മൂവാറ്റുപുഴ: കുടിവെളളം എടുക്കാൻ ടാപ്പ് തുറന്നപ്പോൾ വീട്ടമ്മയ്ക്ക് വെള്ളത്തോടൊപ്പം കിട്ടിയത് നുൽപാമ്പിനെ. മൂവാറ്റുപുഴ ലതാ സ്റ്റാൻഡിനു സമീപത്തു മുരളിയുടെ വീട്ടിലാണ് ജലഅതോറിറ്റി നൽകുന്ന വെളളത്തിൽനിന്നും നൂൽപാമ്പിനെ കിട്ടിയത്. ഇന്നലെ രാവിലെ ചായ ഉണ്ടാകുന്നതിനായി വെള്ളമെടുത്തപ്പോൾ എന്തോ പാത്രത്തിൽ വീണു പുളയുന്നത് വീട്ടമ്മയുടെ ശ്രദ്ധയിൽപെട്ടു. നോക്കിയപ്പോൾ കണ്ടത് ജീവനുള്ള നൂൽപാമ്പിനെ. ഉടനെ വീട്ടമ്മ അതിനെ കുപ്പിയിലാക്കി കാര്യം ഗൃഹനാഥനെ അറിയിച്ചു.

കൊവിഡ് വ്യാപനവും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ശുദ്ധീകരണം നടത്താതെയാണ് ജലഅതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.