മൂവാറ്റുപുഴ: ചികിത്സയ്‌ക്കെത്തിയ വൃദ്ധക്ക് കൊവിഡ് രോഗമുണ്ടെന്ന സംശയത്തെ തുടർന്ന് താത്കാലികമായി അടച്ച മൂവാറ്റുപുഴ സെന്റ് ജോർജ് ആശുപത്രി ക്ലീനിംഗിന് ശേഷം ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കഴിഞ്ഞ ദിവസം പനിയും, ശ്വാസംമുട്ടലുമായി എത്തിയയാളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോലഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നു.ഇവിടെ നടത്തിയ കൊവിഡ് റാപ്പിഡ് ടെസ്റ്റിൽ പോസ്റ്റീവായതിനെ തുടർന്നാണ് ആശുപത്രി തത്കാലത്തേക്ക് അടച്ചിട്ടത്. എന്നാൽ കൊവിഡ് ടെസ്റ്റിൽ ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി തുറന്നു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.ഇന്ന് മുതൽ ആശുപത്രി പൂർണമായും തുറന്ന് പ്രവർത്തനം ആരംഭിക്കും.