കൊച്ചി: ബി.ഡി.ജെ. എസ് ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ .ശ്രീകുമാർ തട്ടാരത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ് നയവിശദീകരണവും എം വി. രവി ആമുഖ പ്രസംഗവും നടത്തി. മണ്ഡലം സെക്രട്ടറിയും ചേരാനെല്ലൂർ പഞ്ചായത്ത് കമ്മിറ്റി രക്ഷാധികാരികൂടിയുമായ ഐ.ശശിധരൻ സ്വാഗതവും പ്രസിഡന്റ് വി.ജെ.സോജൻ നന്ദിയും പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ 40 ശതമാനം വാർഡുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ യോഗം തീരുമാനിച്ചു. വി.കെ. വിദ്യാധരൻ, കെ.ആർ. സുലൻ, ബാലകൃഷ്ണൻ, കെ.കെ. അനിൽകുമാർ, സൈരാജ്, അഭിജിത്ത് എൻ, എ, ഷൈജൻ, സുധീർ എന്നിവർ സംസാരിച്ചു.