bavitha-baiju
എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ഭവിത ബൈജുവിന് അനൂപ് ജേക്കബ് എം.എൽ.എ പുരസ്കാരം കൈമാറുന്നു. ജയൻ കുന്നേൽ, ബാരിഷ് വിശ്വനാഥ് എന്നിവർ സമീപം

ഉദയംപേരൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഭവിത ബൈജുവിനെ ഉദയംപേരൂർ പ്രിയദർശിനി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അവിനാശി ബസ് അപകടത്തിൽ മരണമടഞ്ഞ കെ.എസ്.ആർ.ടി.സി കണ്ടക്ടർ പിറവം വെളിയനാട് വാളകത്തിൽ ബൈജുവിന്റെ മകളാണ് ഭവിത. കഴിഞ്ഞ പ്രളയകാലത്ത് ഉദയംപേരൂരിലടക്കം ദുരിതാശ്വാസ ക്യാമ്പുകളിൽ ബൈജു സഹായഹസ്തവുമായി എത്തിച്ചേർന്നിരുന്നു. അനൂപ് ജേക്കബ് എം.എൽ.എ ഭവിത ബൈജുവിന് പുരസ്‌കാരം സമ്മാനിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയൻ കുന്നേൽ, പ്രിയദർശിനി സാംസ്‌കാരിക വേദി പ്രസിഡന്റ് ബാരിഷ് വിശ്വനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.