കൊച്ചി: എറണാകുളം ജില്ലയിൽ ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്കടുക്കുന്നു. ഇന്നലെ വരെ 913 രോഗികളാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 80 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രവർത്തകരും ആശുപത്രി ജീവനക്കാരുമായ എട്ടുപേരും ഇതിലുൾപ്പെടുന്നു. ഒരേ രോഗിയിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പകരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ആലുവ കീഴ്മാടുള്ള ഒരു കോൺവെന്റിൽ മാത്രം 18 കന്യാസ്ത്രീകൾക്കാണ് രോഗം പകർന്നത്. ഇവർക്കെല്ലാം രോഗം ലഭിച്ചത് കഴിഞ്ഞ ദിവസം മരണപ്പെട്ട കന്യാസ്ത്രീയിൽ നിന്നാണ്. അഞ്ചുപേർ വിദേശത്ത് നിന്നെത്തിയവരാണ്. അഞ്ചുപേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്തിയിട്ടില്ല.
രോഗികൾ
വിദേശം / അന്യസംസ്ഥാനം / വയസ്
ജൂലായ് 18 കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ പള്ളുരുത്തി സ്വദേശി (53 )
ജൂലായ് 5 ന് സൗദി-കൊച്ചി വിമാനത്തിലെത്തിയ ഏലൂർ സ്വദേശി (53)
ജൂലായ് 12ന് ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ ആലുവ സ്വദേശി (42)
ജൂൺ 19ന് ഒമാൻ-കൊച്ചി വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (30)
ജൂലായ് 17ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ വെങ്ങോല സ്വദേശി (31)
സമ്പർക്കം വഴി
കീഴ്മാട് ക്ളസ്റ്റർ - 11
ചെല്ലാനം ക്ലസ്റ്റർ - 4
ആലുവ ക്ലസ്റ്റർ -12
കീഴ്മാട് കോൺവെന്റ് -18
ആരോഗ്യപ്രവർത്തകർ
ആലുവയിലെ സ്വകാര്യ ആശുപത്രികളിലെ
വാഴക്കുളം സ്വദേശിനിയായ (54 ) ആരോഗ്യപ്രവർത്തക
കൂവപ്പടി സ്വദേശിയായ ഡോക്ടർ (28)
നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ഡോക്ടർ (34)
കറുകുറ്റി സ്വദേശിയായ (39) ആരോഗ്യപ്രവർത്തകൻ
ആശുപത്രി ജീവനക്കാരായ വാഴക്കുളം സ്വദേശി (34), എടത്തല സ്വദേശി (33), മൂവാറ്റുപുഴ സ്വദേശി (35)
ജീവനക്കാരനായ തൃക്കാക്കര സ്വദേശി (37)
മറ്റുള്ളവർ
സമ്പർക്കത്തിലൂടെ ഏലൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ അംഗങ്ങൾ (51,56,25,25,28)
ജൂലായ് 6ന് രോഗം സ്ഥിരീകരിച്ച ചിറ്റാറ്റുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ചിറ്റാറ്റുകരസ്വദേശി (19), ഏഴിക്കര സ്വദേശി (35)
നേരത്തെ രോഗം സ്ഥിരീകരിച്ച കാലടി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ഒരേ കുടുംബത്തിലെ അംഗങ്ങൾ (47 ,48 ) .
സമ്പർക്കത്തിലൂടെ ഒരേ കുടുംബത്തിലെ അംഗങ്ങളായ മട്ടാഞ്ചേരി സ്വദേശികൾ (34,4,28)
നേരത്തെ രോഗം സ്ഥിരീകരിച്ച ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുള്ള ചേന്ദമംഗലം സ്വദേശി (24).
സമ്പർക്കത്തിലൂടെ ഫോർട്ട് കൊച്ചി സ്വദേശികൾ(24,24,33,40)
ഉറവിടമറിയാതെ ഏലൂർ സ്വദേശിനി (53), പാലാരിവട്ടം സ്വദേശി (30), എളംകുളം സ്വദേശി (35), എടത്തല സ്വദേശികൾ (37,31)
ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേരും കോട്ടയം, ഇടുക്കി ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതവും ജില്ലയിൽ ചികിത്സയിലുണ്ട്.
രോഗമുക്തി
ജൂലായ് 3 ന് രോഗം സ്ഥിരീകരിച്ച മുപ്പത്തടം സ്വദേശി (25)
ജൂൺ 26 ന് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി (46)
ജൂൺ 29ന് രോഗം സ്ഥിരീകരിച്ച മലയാറ്റൂർ നീലീശ്വരം സ്വദേശി (81)
ജൂൺ 10ന് രോഗം സ്ഥിരീകരിച്ച പുത്തൻവേലിക്കര സ്വദേശി (32)
ജൂലായ് 5 ന് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശി (30)
ജൂലായ് 9 ന് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്ര സ്വദേശി (32)
ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശി(81)
ഐസൊലേഷൻ
ആകെ: 12981
വീടുകളിൽ:10917
കൊവിഡ് കെയർ സെന്റർ:274
ഹോട്ടലുകൾ:1790
റിസൽട്ട്
ഇന്നലെ അയച്ചത്:764
ലഭിച്ചത് :751
പോസറ്റീവ് :80
ഇനി ലഭിക്കാനുള്ളത് :1592