ആലുവ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് വർഷത്തോളമായി ഒളിവിലായിരുന്ന നെയ്യാറ്റിൻകര സ്വദേശി സ്റ്റീഫനെ (40) ആലുവ പൊലീസ് അറസ്റ്റുചെയ്തു. ആലുവയിൽ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇതോടെ നാടുവിട്ട പ്രതിയെ ആലുവ എസ്.എച്ച്.ഒ എൻ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.