covid
കണ്ടെയ്ൻമെൻറ് സോണായ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര ദ്വീപിൽ ഫയർ ഫോഴ്‌സ് അണു നശീകരണം നടത്തുന്നു

ആലുവ: കണ്ടെയ്ൻമെന്റ് സോണായ ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര ദ്വീപിൽ ആലുവ, ഏലൂർ എന്നിവിടങ്ങളിൽ അഗ്നിശമന സേന അണുനശീകരണം നടത്തി. ആലുവ അഗ്നിശമന സേന അണുനശീകരണത്തിന് തയ്യാറാകുന്നില്ലെന്ന ആക്ഷേപത്തെ തുടർന്ന് ചില കോൺഗ്രസ് നേതാക്കൾ ഇടപ്പെട്ട് ഏലൂരിൽ നിന്നും അഗ്നിശമന സേനയെ എത്തിച്ചപ്പോൾ മറ്റ് ചിലർ ഇടപെട്ട് ആലുവ അഗ്നിശമന സേനയെ രംഗത്തിറക്കുകയായിരുന്നു.

ആലുവ ഫയർ സ്റ്റേഷൻ ഓഫീസർ കെ.വി.അശോകൻ, ഫയർ ഓഫീസർ സന്തോഷ് കുമാർ, സിവിൽ ഡിഫൻസ് വളണ്ടിയർമാരായ കെ.എ. നിയാസ്, സി.എ. റഈസ്, കെ.ബി. റഫീക്ക്, ഹബീബ് റഹ്മാൻ എന്നിവരടങ്ങിയ സംഘത്തിന് വാർഡ് അംഗം കെ.എ. ഷുഹൈബ്, ദുരന്ത നിവരാണ ടീം കോഓർഡിനേറ്റർമാരായ എം.ബി. ജലീൽ, എം.ബി. ജമാൽ എന്നിവർ നേതൃത്വം നൽകി.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ഹരീഷ് പല്ലേരി എന്നിവർ ഇടപ്പെട്ടാണ് ഏലൂർ ടീമിനെ രംഗത്തിറക്കിയത്.