പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി വിളവെടുപ്പ് നടത്തി. കച്ചേരിപ്പടി സീമെറ്റ് നേഴ്സിംഗ് കോളേജിന്റെ ഒരേക്കർ സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. പ്രസിഡന്റ് ടി.കെ.വത്സൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയ മോൻ ചെറിയാൻ, കെ.സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു. വിളവെടുത്ത പച്ചക്കറികൾ പള്ളുരുത്തി വെളിയിലെ ഇക്കാ ഷോപ്പ് വഴി വിൽപ്പന നടത്തും.വിവിധ തരത്തിലുള്ള 75 കിലോ പച്ചക്കറി വിളവെടുത്തു.