വൈപ്പിൻ : ചെറായിയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ചൂതുകളി നടത്തിയ എട്ടംഗ സംഘത്തെ മുനമ്പം പൊലീസ് അറസ്റ്റുചെയ്തു. 38710 രൂപയും പൊലീസ് പിടികൂടി. മാഞ്ഞാലി പുത്തൻപറമ്പിൽ അനീഷ് (31), മനക്കപ്പടി ചൂളക്കൽ അഭിലാഷ് (32), മേത്തല ഈശ്വരമംഗലത്ത് വിജേഷ് (36), മേത്തല തെക്കിലക്കാട്ട് സിനോജ് (39), കൊട്ടുവള്ളി തോപ്പിൽ അശോകൻ (53), ചെറായി ഡിസ്‌പെൻസറി നെല്ലിപിള്ളിപറമ്പിൽ ലാലു (48), പറവൂർ പല്ലംതുരുത്ത് അരയനത്ത് ഷാജി (50), ചെറായി മങ്ങാട്ട് നിധിൽ (33) എന്നിവരാണ് അറസ്റ്റിലായത്.
എസ്.ഐ എ.കെ. സുധീറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്.