കൊച്ചി: തൊഴിൽപരിചയമുള്ള ബിരുദധാരികളായ വനിതകൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷന്റെ വനിതാശാക്തീകരണ പരിപാടിയായ കേരള വുമൺ ഇൻ നാനോസ്റ്റാർട്ടപ്പ്‌സ് 2.0 (കെവിൻസ്)ന്റെ രണ്ടാം ലക്കത്തിൽ അവസരം.താത്പര്യമുള്ളവർക്ക് 26നു മുമ്പ് https://startupmission.in/k-wins എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വികസനത്തിനും ഇൻകുബേഷനുമുള്ള സർക്കാർ നോഡൽ ഏജൻസിയാണ് ഇത്. ഫ്രീലാൻസ് ജോലികൾ ചെയ്യാൻ താത്പര്യമുള്ള ഏകാംഗ സംരംഭങ്ങളാണ് നാനോ സ്റ്റാർട്ടപ്പുകൾ . ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്നവർക്ക് അവരുടെ പ്രവർത്തന മികവിനനുസരിച്ച് ഫ്രീലാൻസ് ജോലി ലഭിക്കും. ഐ.ടി, സെയിൽസ്, മാർക്കറ്റിംഗ്, ഫിനാൻസ്, ഗ്രാഫിക് ഡിസൈനിംഗ്, എച്ച്. ആർ എന്നീ മേഖലകളിൽ പ്രവർത്തന പരിചയമുള്ളവർക്ക് അപേക്ഷിക്കാം.