പനങ്ങാട്:ചങ്ങനാട്ട് ടെമ്പിൾ റെസിഡൻസ് അസോസിയേഷൻ എസ്.എസ്എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉപരിപഠനത്തിന് അർഹരായ വിദ്യാർത്ഥികളെ ആദരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ തോപ്പിൽ പറമ്പിൽ അൻസില നാസറിന് ക്യാഷ് അവാർഡ് നൽകി. സി.ടി.ആർ.എ.പ്രസിഡന്റ് കെ.ടി.സത്യൻ ഉദ്ഘാടനം ചെയ്തു. കുമ്പളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ.രാഹുലിന്റെ നേതൃത്വത്തിൽ ഗൃഹ സമ്പർക്ക പരിപാടിയും നടത്തി. കൊവിഡ് വൈറസ് വ്യാപനത്തിൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നുള്ള സന്ദേശവും ലഘുലേഖയും, മാസ്ക്കുംവിതരണംചെയ്തു. ഭാരവാഹികളായ വിനു തോമസ്,ലൈജു ലോറൻസ്,രാജേഷ്,മനോജ്,ജോഷി, റോയി, ഓമനക്കുട്ടൻ എന്നിവർ നേതൃത്വം നൽകി