കൊച്ചി: സി.എ ദിനവാരാഘോഷത്തോടുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. മഞ്ഞപ്ര, നോർത്ത് പറവൂർ, വൈപ്പിൻ, കാഞ്ഞിരമറ്റം, പള്ളുരുത്തി, തോപ്പുംപടി, പൊന്നുരുന്നി, തമ്മനം, ഞാറക്കൽ, വെണ്ണല, കാഞ്ഞൂർ എന്നിവിടങ്ങളിലെ സ്‌കൂളുകളിലായി 40 ടെലിവിഷനുകളാണ് വിതരണം ചെയ്തത്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായിട്ടാണ് സ്‌കൂൾ വിദ്യാർഥികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തതെന്ന് ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് ചെയർമാൻ റോയി വർഗീസ് പറഞ്ഞു.
മഞ്ഞപ്ര സെന്റ് മേരീസ് യു.പി സ്‌കൂളിൽ നടന്ന ചടങ്ങ് റോജി.എം.ജോൺ എം.എൽ.എയും വൈപ്പിൻ സെന്റ് പീറ്റേഴ്‌സ് എൽ.പി സ്‌കൂളിൽ എസ്.ശർമ്മ എം.എൽ.എയും നോർത്ത് പറവൂർ സെന്റ് അലോഷ്യസ് സ്‌കൂളിൽ വി.ഡി. സതീശൻ എം.എൽ.എയും പൊന്നുരുന്നി സി.കെ.സി എൽ.പി.എസിൽ ഐ.സി.എ.ഐ റീജണൽ കൗൺസിൽ അംഗം ജോമോൻ.കെ. ജോർജും വെണ്ണല ഗവൺമെന്റ് ഹൈസ്‌കൂളിൽ പി.ടി. തോമസ് എം.എൽ.എയും ഉദ്ഘാടനം ചെയ്തു.