പള്ളുരുത്തി: കടൽക്ഷോഭം രൂക്ഷമായ ചെല്ലാനം പഞ്ചായത്തിലെ വിജയം കനാൽ, ഉപ്പത്തിക്കാട് തോട് ശുചീകരിക്കാൻ ജില്ലാ ഭരണകൂടം അടിയന്തിരമായി തയ്യാറാകണമെന്ന് ഹൈബിഈഡൻ എം.പി. ആവശ്യപ്പെട്ടു. ജിയോ ട്യൂബ് നിർമ്മാണം വൈകിയതാണ് ഇത്ര ദുരിതത്തിന് കാരണമായത്. 5000 മണൽ ചാക്കുകൾ തീരദേശത്ത് എത്തിക്കാനും ഇത് നിറക്കാൻ ജെ.സി.ബിയും എത്തിക്കുമെന്ന് എം.പി. പറഞ്ഞു. കൊവിഡ് ടെസ്റ്റ് വൈകിപ്പിക്കുന്നതും രോഗബാധിതരുടെ എണ്ണവും സർക്കാർ മറച്ചുവെക്കുകയാണ്. ഇവർക്ക് ഭക്ഷണം യഥാസമയം എത്തിക്കാനുള്ള സൗകര്യം ഏർപ്പാട് ചെയ്തതായും എം.പി. പറഞ്ഞു.