തൃക്കാക്കര: തൃക്കാക്കര നഗരസഭ പരിധിയിൽ തെരുവോര കച്ചവടം ചെയ്യുന്ന അർഹരായ തെരുവോര കച്ചവടക്കാർക്ക് പതിനായിരം രൂപ വരെ ലോൺ നൽകുന്നു. പ്രധാനമന്ത്രി സ്വാനിധി പദ്ധതിയിൽ പ്രകാരമാാണ് അപേക്ഷ . അക്ഷയ സെന്ററുകൾ വഴി അപേക്ഷിക്കാവുന്നതാണ് . അപേക്ഷയോടൊപ്പം നഗരസഭ നൽകിയ തെരുവോര കച്ചവട തിരിച്ചറിയൽ കാർഡ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകർ തങ്ങളുടെ ആധാർ കാർഡ്, ഫോൺ നമ്പറുമായി ലിക്ക് ചെയ്തിട്ടുണ്ടെന്ന് എന്നുറപ്പാക്കേണ്ടതാണ്. നഗരസഭ നൽകിയ തെരുവോര കച്ചവട തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് , റേഷൻ കാർഡ് , ബാങ്ക് പാസ് ബുക്ക് , വോട്ടേഴ്സ് ഐ.ഡി കാർഡ് , മറ്റെന്തെങ്കിലും തിരിച്ചറിയൽ കാർഡ് എന്നിവ കരുതേണ്ടതാണ് .