കൊച്ചി:കൊവിഡ് വ്യാപനത്തോടൊപ്പം കടലേറ്റവും ശക്തമായ ചെല്ലാനം മേഖലയിൽ പ്രത്യേക കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് അരിയും ഭക്ഷ്യ സാധനങ്ങളും എത്തിച്ചു നൽകണം. ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ട അവസ്ഥ ഉണ്ടായാൽ പൊലീസും ആരോഗ്യ വകുപ്പും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.