പുത്തൻകുരിശ്: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ വിതരണോദ്ഘാനം ചെയ്തു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ അദ്ധ്യക്ഷയായി. ടി കെ പോൾ, സോഫി ഐസക്ക്, സി മണികണ്ഠൻ, ജിലൂഷ്യൻ തോമസ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 34 പേർക്ക് എൽബോ ക്രച്ചസ്, വീൽചെയർ, ഫോൾഡിങ്ങ് വാക്കർ, എം.ആർ കി​റ്റ് തൊറാപ്പിമാ​റ്റ് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.