കരിമുകൾ:പള്ളിമുകൾ ബ്രഹ്മപുരം പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കരിമുകളിലും പള്ളിമുകളിലുമായി നാലുപേർക്ക് കടിയേറ്റു. ഇരുചക്ര വാഹനയാത്രക്കാർക്കു നേരെ പാഞ്ഞടുക്കുന്ന നായ്കളിൽ നിന്ന് ഭാഗ്യംകൊണ്ടാണ് പലരും രക്ഷപെടുന്നത്. വഴിയരികിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങളാണ് ഈ ഭാഗത്ത് നായശല്യം രൂക്ഷമാകാൻ കാരണം.