നെടുമ്പാശേരി: നെടുമ്പാശേരിയിലെ ഫസ്റ്റ് ലെവൽ കൊവിഡ് ട്രീറ്റ്‌മെന്റ് സെൻ്ററിലേയ്ക്ക് ശുചീകരണ ജോലിക്കാരെ ആവശ്യമുണ്ട്. പ്രതിദിനം 1000 രൂപ വേതനം, ഭക്ഷണം, താമസം, ക്വാറൻ്റൈയിൻ സൗകര്യം എന്നിവ ലഭിക്കും. ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന പി.പി.ഇ കിറ്റ് ഉൾപ്പടെ സുരക്ഷാ സൗകര്യങ്ങൾ ലഭ്യമാക്കും. താൽപര്യമുള്ളവർ നാളെ വൈകീട്ട് അഞ്ചിന് മുമ്പ് നെടുമ്പാശേരി പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക്: 0484 247 7531, 9496045848, 9496045849.