നെടുമ്പാശേരി: പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നെടുമ്പാശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കരിദിനാചരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധജ്വാല ജില്ലാ വൈസ് പ്രസിഡൻ്റ് എം.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരുൺ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കർഷകമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മുരളി ദാമോദരൻ സംസാരിച്ചു.