control-room
കൺട്രോൾ റൂം

ആലുവ: അതിതീവ്ര കൊവിഡ് വ്യാപന മേഖലയായ കീഴ്മാട് ക്ലസ്റ്ററിൽ കൊവിഡ് കൺട്രോൾ റൂം തുറക്കണമെന്ന് ബി.ജെ.പി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കീഴ്മാട് ക്ലസ്റ്ററുകളിൽ മാത്രം 100ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ചുണങ്ങംവേലിയിലെ കന്യാസ്ത്രീ മഠത്തിൽ മാത്രം 18 പേർ രോഗബാധിതരായി. ദിനം പ്രതി സമ്പർക്കത്തിലൂടെയും ഉറവിടമറിയാത്തവരുമായ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം വർദ്ധിക്കുന്നു.

സമീപ പഞ്ചായത്തുകളായ എടത്തല, ചൂർണ്ണിക്കര, ചെങ്ങമനാട് എന്നിവടങ്ങളിലേക്കും രോഗം അതിവ്യാപനം ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ ആലുവ, കീഴ്മാട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് കൊവിഡ് കൺട്രോൾ റൂം ആരംഭിക്കണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ ആവശ്യപ്പെട്ടു.