പള്ളുരുത്തി: കോണം ദേശാഭിമാനി വായനശാലയ്ക്ക് സമീപം തുരുത്തിൽവീട്ടിൽ മനോഹരന്റെ മകൻ അനീഷിനെ (38) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ടിവി കണ്ടുകൊണ്ടിരുന്ന ഇയാളെ പിറ്റേദിവസമായിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. ഭാര്യയും മക്കളും എരമല്ലൂരിലെ വീട്ടിലായിരുന്നു. വക്കീൽ ഓഫീസിലെ ഗുമസ്തനായിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയി മോർച്ചറിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം ലഭിച്ചശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

# മുണ്ടംവേലി വാകപ്പാടത്ത് വീട്ടിൽ ഹെൻട്രിയെ (54) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പുലർച്ചെ 6 മണിയോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. കൊച്ചിൻ പോർട്ട് ജീവനക്കാരനാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനാഫലം ലഭിച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.