കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന് കീഴിലുളള റേഷൻ കടകളിൽ നിന്നും പ്രധാനമന്ത്രിയുടെ പി.എം.ജി.കെ.എ.വൈ പദ്ധതി അനുസരിച്ച് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യും. മഞ്ഞ, പിങ്ക് നിറത്തിലുള്ള കാർഡുടമകൾക്ക് നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും. അരലിറ്റർ മണ്ണെണ്ണ എല്ലാ കാർഡുടമകൾക്കും നൽകും. വെള്ളകാർഡുകൾക്ക് നാലുകിലോ അരി നൽകും. കഴിഞ്ഞ മാസത്തെ റേഷൻ കൈപ്പറ്റാത്തവർക്ക് 20 കിലോഗ്രാം വാങ്ങാം. കൂടാതെ നീല കാർഡുകൾക്ക് ലഭ്യത അനുസരിച്ച് പരമാവധി മൂന്നു കിലോ ആട്ട ലഭിക്കുമെന്നും സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.