കൊച്ചി: വിദേശത്തും അന്യസംസ്ഥാനങ്ങളിൽനിന്നും തൊഴിൽനഷ്ടപ്പെട്ട് ധാരാളംപേർ എത്തിച്ചേരുന്ന സാഹചര്യത്തിൽ തൊഴിലന്വേഷകരേയും തൊഴിൽ ദാതാക്കളേയും ബന്ധിപ്പിക്കുവാനുള്ള പുതിയ പ്ലാറ്റ് ഫോം ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു.
ഭാരത് ജോബ് പോർട്ടൽ എറണാകുളം എന്ന സംരംഭത്തിന്റെ ഉദ്ഘാടനം ജില്ലാ ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നിർവഹിച്ചു. ഭാരത് ജോബ് പോർട്ടൽ കൺവീനർ വിനോദ് നന്ദനം സംരംഭത്തെക്കുറിച്ച് വിശദീകരിച്ചു. സഹകൺവീനർ സുനിൽ രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു എന്നിവർ സംസാരിച്ചു. കൊറോണ ബാധിത പശ്ചാത്തലത്തിൽ ഇത്തരം സംരംഭം ആവശ്യമാണെന്ന് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. തൊഴിലന്വേഷകർക്ക് പ്രത്യാശയുടെ പുതുവെളിച്ചമാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവരങ്ങൾക്കും രജിസ്‌ട്രേഷനും സുനിൽ രാധാകൃഷ്ണൻ ഫോൺ : 8590643748. bharathjobportal@gmail.com