കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള ഷോപ്പ്സ് ആൻഡ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് ആശ്വാസ ധന സഹായം വിതരണം ചെയ്യും. ഇതുവരെ അപേക്ഷ നൽകാത്ത അംഗങ്ങൾ www.peedika.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. ബാങ്ക് പാസ് ബുക്ക്‌, ആധാർ കാർഡ് എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. വിവരങ്ങൾക്ക്: 0484-2341677