sneha-sivan
പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ പൊങ്ങൻ ചുവട് ആദിവാസി കോളനിയിലെ സ്‌നേഹ ശിവനെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അനുമോദിക്കുന്നു

കുറുപ്പംപടി: പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ പൊങ്ങൻ ചുവട് ആദിവാസി കോളനിയിലെ സ്‌നേഹ ശിവനെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു. കോളനിയിലെ കമ്മ്യൂണിറ്റി ഹാൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ കാഷ് അവാർഡും മൊമ്മന്റോയും നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സരള കൃഷ്ണൻകുട്ടി, പ്രീത സുകു, കെ സി മനോജ്, ഉദ്യോഗസ്ഥരായ കെ എൻ ശശികുമാർ, പി.പി ശ്രീകുമാർ, ഷൈൻ പള്ളത്ത്, എസ് സി പ്രമോട്ടർ സുമ, രാജപ്പൻ കാണി തുടങ്ങിയവർ സംസാരിച്ചു.