കിഴക്കമ്പലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സയ്ക്കുമായി കിഴക്കമ്പലം പഞ്ചായത്തിലെ താമരച്ചാൽ വലിയപള്ളി ഹാൾ പഞ്ചായത്തുതല ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 50 രോഗികൾക്കാണ് പ്രാഥമിക ചികിത്സാ സൗകര്യം ഇവിടെ ഒരുക്കുന്നത്.